Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Summit

ബ്രി​ക്സ് ഉ​ച്ച​കോ​ടി: പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ഡ​ൽ​ഹി പൊ​ലി​സ്

ന്യൂ​ഡ​ൽ​ഹി: ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത. ന​ഗ​ര​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി പൊ​ലി​സ് ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

സെ​പ്തം​ബ​ർ 12, 13 തി​യ​തി​ക​ളി​ലാ​ണ് ബ്രി​ക്സ് ഉ​ച്ച​കോ​ടി ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ക. വെ​ള്ളി​യാ​ഴ്ച​യോ​ടെ ലോ​ക​നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തും.

പൊ​തു ഇ​ട​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ തു​ട​ങ്ങി​യ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ സം​ശ​യാ​സ്പ​ദ​മാ​യ​തോ ആ​യ ബാ​ഗു​ക​ളോ വ​സ്തു​ക്ക​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ തൊ​ടു​ക​യോ കൈ​കാ​ര്യം ചെ​യ്യു​ക​യോ ചെ​യ്യ​രു​ത്.

സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണു​ന്ന വ്യ​ക്തി​ക​ൾ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ പൊ​ലി​സി​നെ അ​റി​യി​ക്കു​ക. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ അ​പ​രി​ചി​ത​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​മോ അ​ഭ​യ​മോ ജോ​ലി​യോ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഹോ​ട്ട​ൽ, ഗ​സ്റ്റ് ഹൗ​സ്, മ​റ്റ് താ​മ​സ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ അ​തി​ഥി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും രേ​ഖ​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും സൂ​ക്ഷി​ക്കു​ക​യും വേ​ണം.

വീ​ട്ടു​ജോ​ലി​ക്കാ​ർ, വാ​ട​ക​ക്കാ​ർ, മ​റ്റ് വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ടെ ആ​വ​ശ്യ​മാ​യ പൊ​ലീ​സ് പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും താ​മ​സ​ക്കാ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ, നി​ശ്ചി​ത റൂ​ട്ടു​ക​ൾ, വേ​ദി​ക​ൾ എ​ന്നി​വ​യ്ക്ക് സ​മീ​പം അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

യാ​ത്ര​ക​ൾ നേ​ര​ത്തെ ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ധി​ക യാ​ത്രാ​സ​മ​യം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. സാ​ധ്യ​മാ​കു​ന്നി​ട​ത്തെ​ല്ലാം മെ​ട്രോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളി​ലൂ​ടെ​യും വി​ഐ​പി സ​ഞ്ചാ​ര​ത്തി​നാ​യി നി​ശ്ച​യി​ച്ച റൂ​ട്ടു​ക​ളി​ലൂ​ടെ​യും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം.

റോ​ഡു​ക​ളി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്ക​ണം. നി​യ​ന്ത്രി​ത റോ​ഡു​ക​ളി​ലും അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്നും പൊ​ലി​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും പോ​കു​ന്ന യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​മാ​യ അ​ധി​ക സ​മ​യം ക​ണ​ക്കാ​ക്കി നേ​ര​ത്തെ യാ​ത്ര​തി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up